"പറയാതെ പോയത്..!!"
Thursday, 22 September 2011
"ഒടുവിൽ"
"തിരിച്ചു നടക്കണമെന്നുണ്ടയിരുന്നു,
വഴികൾ അടഞ്ഞു പോയിരിക്കുന്നു.
തിരുത്തിപ്പറയണമെന്നുണ്ടായിരുന്നു,
മൊഴികൾ വഴുതിപ്പോയിരിക്കുന്നു.
അടഞ്ഞ വഴികളിൽ,
വഴുതിയ വരികളിൽ,
എല്ലാം കുരുങ്ങിപ്പോയിരിക്കുന്നു."
Saturday, 17 September 2011
....?
"ഹൃദയതീരങ്ങളിൽ തീക്കാറ്റടിക്കുമ്പോൾ
അക്ഷരങ്ങളുടെ പരാഗണം നടക്കുന്നു,
വാക്കുകൾ പിറവിയെടുക്കുന്നു.
അർത്ഥപൂർണമായ വരികളുടെ നിരകളായി
കയറിയിരിക്കും വരെ
അവ നിലവിളിച്ചുകൊണ്ടേയിരിക്കും..."
Newer Posts
Home
Subscribe to:
Posts (Atom)